ആവശ്യമുള്ള സാധനങ്ങള്‍ :
നത്തോലി / കൊഴുവ – 300 ഗ്രാം
കുടംപുളി – 2 ചെറിയ കഷ്ണം
വെള്ളം – 1/ 4 മുതല്‍ 1/ 2 കപ്പ് വരെ
ഉപ്പ് – ആവശ്യത്തിന്
മഞ്ഞള്‍ പൊടി – 1/ 2 ടീസ്പൂണ്‍
മുളക്‌പൊടി – 3/ 4 ടീസ്പൂണ്‍
വെളിച്ചെണ്ണ – 2 1/ 2 ടേബിള്‍സ്പൂണ്‍
നാളികേരം – 3/ 4 കപ്പ്
പച്ചമുളക് – 4 – 5 എണ്ണം
ചെറിയഉള്ളി – 8 അല്ലി
വെളുത്തുള്ളി – 4 അല്ലി
ഇഞ്ചി – ഒരു പീസ്
വേപ്പില – 2 തണ്ട്
ഉണ്ടാക്കുന്ന വിധം :
കൊഴുവ തലയും വാലും കളഞ്ഞെടുത്ത് നന്നായി കഴുകി വൃത്തിയാക്കിയെടുക്കുക . അടുത്തതായി നാളികേരം , ചെറിയഉള്ളി , ഇഞ്ചി ,വെളുത്തുള്ളി ,വേപ്പില പച്ചമുളക് എന്നിവ മിക്‌സിയുടെ ചെറിയ ജാറിലിട്ട് ഒന്ന് ഒതുക്കിയെടുക്കുക.
ഇനി ഒരു മണ്‍ചട്ടിയില്‍ 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കുക .ചൂടായി വരുമ്പോള്‍ ഒതുക്കി വച്ചിരിക്കുന്ന കൂട്ട് അതിലേക് ചേര്‍ത്ത് കൊടുക്കുക .ഇത് എണ്ണയില്‍ കിടന്ന് വഴന്ന് പച്ചമണം മാറി വരുമ്പോള്‍ മഞ്ഞള്‍ പൊടി, മുളക്‌പൊടി എന്നിവ ചേര്‍ത്ത് മൂപ്പിച്ചെടുക്കുക .തുടര്‍ന്ന് വെള്ളവും പാകത്തിന് ഉപ്പും കുടംപുളിയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് തിളപ്പിക്കുക . തിള വന്നാല്‍ കൊഴുവ ചേര്‍ത്ത് അടച്ചു വച്ച് ചെറുതീയില്‍ വേവിക്കുക.
ഇടയ്ക്കിടയ്ക്ക് മൂടി തുറന്ന് ഒതുക്കിയെടുക്കുക . മീന്‍ നന്നായി വെന്താല്‍ മൂടി തുറന്ന് വച്ച് നന്നായി വറ്റിച്ചെടുക്കുക . അവസാനം മുകളില്‍ പച്ച വെളിച്ചെണ്ണയും വേപ്പിലയും മുകളില്‍ തൂവി വാങ്ങുക
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




