കോഴിക്കോട് ജില്ലയില്‍ നാലിടത്ത് ഉപതെരഞ്ഞെടുപ്പ് നാളെ

കോഴിക്കോട് ജില്ലയിലെ നാല് തദ്ദേശഭരണ വാര്‍ഡുകളില്‍ നാളെ (ജൂലൈ 30) ഉപതെരെഞ്ഞടുപ്പ് നടക്കും. തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് ഡിവിഷന്‍, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ മാട്ടുമുറി വാര്‍ഡ്, ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ തെരുവത്ത്കടവ് വാര്‍ഡ്, ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ മങ്ങാട് ഈസ്റ്റ് വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉപതെരെഞ്ഞടുപ്പ്. രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം. വോട്ടര്‍മാരുടെ ഇടതു കയ്യിലെ ചൂണ്ടുവിരലിനു പകരം നടുവിരലിലാണ് മായാത്ത മഷി പുരട്ടുക. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത വോട്ടര്‍മാരുടെ ചൂണ്ടുവിരലില്‍ പുരട്ടിയ മഷിയടയാളം പൂര്‍ണമായും മാഞ്ഞുപോയിട്ടില്ലാത്തത് കൊണ്ടാണീ മാറ്റം.

വോട്ടെണ്ണല്‍ ജൂലൈ 31 ന് രാവിലെ 10 മണിക്ക് തുടങ്ങും. ഫലം www.sec.kerala.gov.in ലെ Trend ല്‍ ലഭ്യമാകും.

ഉപതെരെഞ്ഞെടുപ്പ് പ്രമാണിച്ച് പാറക്കടവ് ഡിവിഷന്‍ (ചെക്യാട് ഗ്രാമപഞ്ചായത്തിലെ 1, 2, 12, 13, 14, 15 വാര്‍ഡുകള്‍ ഉള്‍പെട്ടതും തൂണേരി ഗ്രാമപഞ്ചായത്തിലെ 2, 3, 4 വാര്‍ഡുകള്‍ ഉള്‍പെട്ടതും), കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ മാട്ടുമുറി, ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ തെരുവത്ത്കടവ്, ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ മങ്ങാട് ഈസ്റ്റ് എന്നീ വാര്‍ഡുകളുടെ പരിധിക്കുള്ളില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂലൈ 30 ന് പ്രാദേശിക അവധിയായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വാര്‍ഡുകളില്‍ ജൂലൈ 28 ന് വൈകീട്ട് ആറ് മണിക്ക് ശേഷവും 29, 30, 31 തീയതികളിലും സമ്പൂര്‍ണ്ണ മദ്യനിരോധനം എര്‍പ്പെടുത്തിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top