Section

malabari-logo-mobile

മത്സ്യകൃഷിക്കായി സര്‍ക്കാര്‍ സൗജന്യ പരിശീലനം;വ്യാജ പരിശീലന പരസ്യങ്ങളില്‍ നിന്ന് കര്‍ഷകര്‍ വിട്ടു നില്‍ക്കണം

HIGHLIGHTS : ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മത്സ്യ ഉത്പ്പാദന പദ്ധതികള്‍ക്ക് സൗജന്യ പരിശീലനം നല...

ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മത്സ്യ ഉത്പ്പാദന പദ്ധതികള്‍ക്ക് സൗജന്യ പരിശീലനം നല്‍കാന്‍ നടപടികള്‍ സ്വീകരിച്ചതായി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു.
മൂന്ന് വര്‍ഷമായി നടപ്പാക്കുന്ന പദ്ധതിയില്‍ നടപ്പു വര്‍ഷം ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ 237 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഫിഷറീസ് വകുപ്പ് നേരിട്ട് സൗജന്യ പരിശീലനം നല്‍കുന്ന പദ്ധതിയാണിത്. ഇവര്‍ക്കുള്ള ശാസ്ത്രീയ പരിശീലനം ഫിഷറീസ് വകുപ്പ് ഉറപ്പാക്കും. പഞ്ചായത്തുമായി ബന്ധപ്പെട്ട് മാത്രമേ കര്‍ഷകര്‍ മത്സ്യകൃഷിയുമായി മുന്നോട്ട് പോകാവൂ. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് പഞ്ചായത്താണ്.
എന്നാല്‍ സര്‍ക്കാരിന്റെ ലക്ഷ്യം അട്ടിമറിച്ചുകൊണ്ട് മദ്ധ്യകേരളത്തിലെ ചില സ്വകാര്യ ഏജന്‍സികള്‍ സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ടത് എന്ന വ്യാജേന അമിത ഫീസ് ഈടാക്കി പരിശീലനത്തിനുള്ള പരസ്യം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പരസ്യങ്ങളില്‍ വഞ്ചിതരാകാതെ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ പരിശീലനം പരമാവധി ഉപയോഗിക്കാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി അറിയിച്ചു.
എല്ലാ ജില്ലകളിലും പദ്ധതി നടത്തിപ്പിനും സൗജന്യ പരിശീലനത്തിനും നിയോഗിച്ച ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ ഫോണ്‍ നമ്പര്‍:- തിരുവനന്തപുരം (9496007026), കൊല്ലം (9496007027), കോട്ടയം (8113945740), ആലപ്പുഴ(9496007028), എറണാകുളം (9496007029), തൃശൂര്‍ (9496007030), മലപ്പുറം (9496007031), കോഴിക്കോട് : (9496007032), കണ്ണൂര്‍ (9496007033), കാസര്‍ഗോഡ് (9496007034), പാലക്കാട്: (9496007050), പത്തനംതിട്ട (8281442344), ഇടുക്കി (9447232051), വയനാട്(9496387833).

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!