HIGHLIGHTS : First class entrance exam child abuse
തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷയും അഭിമുഖ വും നടത്തുന്നത് ബാലപീഡനമാ ണെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ ത്താസമ്മേളനത്തില്‍ പറഞ്ഞു. ചില സ്‌കൂളുകള്‍ രക്ഷകര്‍ത്താക്ക ള്‍ക്ക് വരെ അഭിമുഖം നടത്തുന്നു. ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെ സൗജന്യവും സാര്‍വ്വത്രികവുമായ
വിദ്യാഭ്യാസം നിയമപരമായി തന്നെ അംഗീകരിച്ച നാടാണ് നമ്മു ടേത്. കുട്ടികളില്‍ നിന്ന് യാതൊരു വിധ നിര്‍ബന്ധിത ഫീസോ പിരി വുകളോ നടത്തരുത്. ഒമ്പത്, പത്ത് ക്ലാസ്സുകളില്‍ വിദ്യാഭ്യാസ വകുപ്പ് നിഷ്‌കര്‍ഷിക്കാത്തതോ മുന്‍കൂര്‍ അനുമതി വാങ്ങാത്തതോ ആയ യാതൊരു ഫീസും ഈടാക്കരുത്. പിടിഎ ഫണ്ടിന്റെ വ്യക്തമായ വരവ്, ചെലവ് കണക്കുകള്‍ അതത് ഉപജില്ലാ, ജില്ലാ വിദ്യാഭ്യാസ ഓഫീ സര്‍മാര്‍ പരിശോധിച്ച് അംഗീകാ രം നല്‍ കണം.എന്നാല്‍ ചില സ്ഥാപനങ്ങള്‍ വലിയ ഫീസാണ് ഈടാക്കുന്ന ത്.
എസ്എസ്എല്‍സി പരീക്ഷ തുടങ്ങുന്നതിന് മുമ്പ് തന്നെ പ്ലസ് വണ്‍ പ്രവേശനം നടത്തുന്നു. വി ദ്യാഭ്യാസ കച്ചവടം അനുവദിക്കില്ല. സംസ്ഥാന, കേന്ദ്ര സര്‍ക്കാരു കളുടെ നിര്‍ദ്ദേശങ്ങളും ഉത്തരവു കളും അനുസരിക്കാത്ത വിദ്യാ ഭ്യാസ സ്ഥാപനങ്ങള്‍ക്ക് നോട്ടി സ് നല്‍കും. രക്ഷിതാക്കളുടെ യും നാട്ടുകാരുടെയും പരാതി കള്‍ സ്വീകരിക്കാന്‍ പൊതുവിദ്യാ ഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ പ്രത്യേക സംവിധാനമൊരുക്കു മെന്നും മന്ത്രി പറഞ്ഞു.