
നാദാപുരം: വിലങ്ങാട് ഇന്ദിര നഗറില്‍ കാട്ടു തേനീച്ചകളുടെ കുത്തേറ്റ് സ്ത്രീകള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്ദിര നഗര്‍ വെണ്ടേക്കും പൊയ്യി ലിലാണ് കാട്ടുതേനീച്ചകള്‍ കുടി ളകി പ്രദേശവാസികളെ കുട്ട ത്തോടെ ആക്രമിച്ചത്.
ഉള്ളാട്ടികുന്നേല്‍ മേരി തോമ സ്(65), ജയ്‌സണ്‍ (58), വത്സമ്മ (45), സഹോദരങ്ങളായ മുള്ളന്‍കു ഴിയില്‍ സച്ചിന്‍ ജോസ്(28), സന്ദി പ് ജോസ് (25), പ്ലാപ്പിച്ചിറയില്‍ എബിന സാജു(17), ചകിരിയില്‍ വല്‍സല(45) വിശ്വന്‍ (60), നൗഷി ദ്(38) എന്നിവര്‍ക്കാണ് കുത്തേറ്റ ത്. ഗുരുതരമായി പരിക്കേറ്റ മേരി തോമസ് തലശേരി ഇന്ദിരാഗാന്ധി ആശുപത്രി ഐസിയുവിലാണ്. മറ്റുള്ളവര്‍ വിലങ്ങാട് സ്വകാര്യ ക്ലി നിക്കിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം തലശേരിയിലെയും മറ്റും ആശുപത്രികളിലേക്ക് മാറി.
തിങ്കളാഴ്ച രാവിലെയാണ് റബ്ബര്‍ ടാപ്പിങ് ചെയ്യുകയായിരുന്ന സച്ചി നെയും സന്ദീപിനെയും തേനീച്ച കള്‍ കുട്ടത്തോടെ ആക്രമിച്ചത്. ഇരുവരും ഓടി സമീപത്തെ പുഴ യില്‍ ചാടിയെങ്കിലും വിട്ടില്ല. അവി ടെ നിന്ന് ഓടി മേരി തോമസിന്റെ വീട്ടിലേക്ക് കയറിയപ്പോഴാണ് മേരി തോമസ് ആക്രമണത്തിനിര യായത്. ബഹളം കേട്ട് ഓടിയെ ത്തിയ നാട്ടുകാര്‍ ഓലച്ചൂട്ട് കത്തിച്ചാണ് നാലുപേരെയും രക്ഷിച്ചത്.
ഈ പ്രദേശത്തുള്ളവര്‍ക്ക് ഏറെ നേരം വീടുകളില്‍ തന്നെ കഴിച്ചുകൂട്ടേണ്ടിവന്നു. റോഡിലു ടെയുള്ള ഓട്ടോ, ടാക്‌സി സര്‍വീ സുകളും നിലച്ചു. ചകിരി തോടി ന് സമീപത്തെ മരത്തിന് മുകളി ലായിരുന്നു തേനീച്ചകള്‍ തമ്പടി ച്ചിരുന്നത്. പരുന്തുകളും മറ്റ് പക്ഷികളും തേനീച്ചക്കൂട് ആക്ര മിച്ചതാണ് അവ അക്രമാസക്ത രാകാന്‍ കാരണമെന്ന് നാട്ടു കാര്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




