HIGHLIGHTS : Four arrested for cooking wild boar in curry
നാദാപുരം: വളയം വണ്ണാര്‍കണ്ടിയില്‍ കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവച്ച് കഴിച്ച നാലുപേര്‍ അറസ്റ്റില്‍. പ്രദേശവാസികളായ എലിക്കുന്നുമ്മല്‍ ബിനു (43), എലിക്കുന്നുമ്മല്‍ റീനു (42), എലിക്കുന്നുമ്മല്‍ ജിഷ്ണു (21), എലിക്കുന്നുമ്മല്‍ അശ്വിന്‍ (23) എന്നിവരെയാണ് കുറ്റിയാടി ഫോസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ നിഖില്‍ ജറോം അറസ്റ്റ് ചെയ്തത്.
തി ങ്കള്‍ അര്‍ധരാത്രിയാണ് പ്രതികളെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്. ഞായര്‍ രാവിലയാണ് കുറുവന്തേരി ഗംഗാധ രന്‍ പീടികയ്ക്ക് സമീപത്തെ സ്വ കാര്യ വ്യക്തിയു ടെ കിണറ്റില്‍ വലിയ കാട്ടുപ ന്നി അകപ്പെട്ട ത്.
കിണറ്റില്‍ നിന്ന് പുറത്തെ ടുത്ത പന്നിയെ യുവാക്കള്‍ തല്ലിക്കൊന്ന് കറിവ യ്ക്കുകയായിരുന്നുവെന്ന് വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിക ളുടെ വീട്ടില്‍നിന്ന് റഫ്രിജറേറ്ററില്‍ സൂക്ഷിച്ച മാംസവും പിടികൂ ടി. പ്രതികളെ സംഭവ സ്ഥലത്തും കശാപ്പ് നടത്തിയ സ്ഥലത്തും എത്തിച്ച് തെളിവെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു