കരൂര്‍ ദുരന്തത്തില്‍ ആദ്യ അറസ്റ്റ്; ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകന്‍ അറസ്റ്റില്‍, അറസ്റ്റിലായത് ഒളിവില്‍ കഴിയുന്നതിനിടെ

ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയുടെ കരൂര്‍ റാലിയിലുണ്ടായ തിക്കിലും തിരക്കിലും 41 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകന്‍ ആണ് അറസ്റ്റിലായത്. ഒളിവില്‍ കഴിയുന്നതിനിടെയാണ് മതിയഴകനെ തമിഴ്‌നാട് പോലീസ് പിടികൂടിയത്.

മനപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ അഞ്ച് വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ടിവികെ ജനറല്‍ സെക്രട്ടറി ആനന്ദിനെയും ഉടന്‍ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം. പോലീസിന്റെ എഫ്‌ഐആറില്‍ വിജയിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് ചേര്‍ത്തിരിക്കുന്നത്. ടിവികെയുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന സുഗുണ (65) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ കരൂര്‍ ദുരന്തത്തില്‍ മരിച്ച സ്ത്രീകളുടെ എണ്ണം 18 ആയി. ദുരന്തത്തില്‍ പോലീസിനും സംഘാടകര്‍ക്കും വീഴ്ചയുണ്ടായെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അതേസമയം, കേസിന്റെ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി ഡിജിപി ഉത്തരവ് ഇറക്കി. കേസിന്റെ അന്വേഷണ ചുമതല എഡിഎസ്പി പ്രേമാനന്ദനാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top