ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം . മണിപ്പൂരിലുണ്ടായ വെടിവെയ്പ്പിൽ 4 പേർ കൊല്ലപ്പെട്ടു. തൗബാലിലും ഇംഫാലിലുമാണ് വെടിവെപ്പുണ്ടായത്. ഇതേത്തുടർന്ന് തൗബാൽ, ഇംഫാൽ ഈസ്റ്റ്, കാക് ചിംഗ്, ബിഷ്ണു പൂർ ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു.
ഗ്രാമീണർ വീടിന് പുറത്തിറങ്ങരുതെന്നാണ് നിർദേശം. രാത്രി 8 മണിയോടെ അജ്ഞാതരായസായുധസംഘമാണ് ആക്രമണം നടത്തിയത്. അധികാരികൾ സ്ഥിതിഗതികൾവിലയിരുത്തുകയാണ്.ഏറ്റുമുട്ടലില്‍ 14 ഓളം പേർക്ക് പരിക്കേറ്റു. ഇവരെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അക്രമികൾക്കെതിരെ കർശന നടപടി എടുക്കുമെന്ന് അറിയിച്ച മുഖ്യമന്ത്രി ബീരേൻ സിങ്, ആരും നിയമംകയ്യിലെടുക്കരുതെന്നും അഭ്യർത്ഥിച്ചു. സംഘർഷം കണക്കിലെടുത്ത് മുഖ്യമന്ത്രി അടിയന്തര മന്ത്രിതല യോഗംവിളിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു


