HIGHLIGHTS : Firefighters rescue young man trapped in well

മഞ്ചേരി: കാവനൂര്‍ ഏലിയാപറമ്പ് അങ്ക ണവാടിയുടെ കിണറ്റില്‍ കുടു ങ്ങിയ യുവാവിനെ മഞ്ചേരി അഗ്‌നിശമനസേന രക്ഷിച്ചു. കുട്ടി കള്‍ കളിക്കുന്നതിനിടെ 60 അടി താഴ്ചയുള്ള കിണറ്റില്‍ പന്ത് വീ ണിരുന്നു. അതെടുക്കാന്‍ കിണറ്റി ലിറങ്ങിയ സമീപവാസിയായ കണ്ണന്‍ (40) തിരിച്ചുകയറുന്നതി നിടെ 20 അടി ഉയരത്തില്‍നിന്ന് വീണു.
വീഴ്ചയില്‍ സാരമായി പരിക്കേ റ്റ കണ്ണനെ അഗ്‌നിശമനസേന ഓഫീസര്‍ കെ പ്രതീഷ് സേനാം ഗങ്ങളുടെ സഹായത്തോടെ റെസ്‌ക്യു നെറ്റില്‍ പുറത്തെത്തിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.
മണ്ണിടിച്ചിലും ഒരാള്‍പൊക്കം വെള്ളവുമുള്ള കിണറ്റിലെ രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. രക്ഷാദൗത്യത്തില്‍ ഓഫീസര്‍മാ രായ സൈനുല്‍ആബിദ്, എം വി അനൂപ്, എം അനൂപ്, ടി അഖില്‍, എസ് ജി രഞ്ജിത്ത്, ഹോംഗാര്‍ഡു മാരായ ഉണ്ണികൃഷ്ണന്‍, സുബ്രഹ്‌മ ണ്യന്‍, ജോജി ജേക്കബ് എന്നി വര്‍ പങ്കെടുത്തു.