കിണറ്റിൽ വീണു ചത്ത പന്നിയെ ഫയർഫോഴ്സ് പുറത്തെടുത്തു

താനൂർ: കാട്ടുപന്നിയെ കിണറ്റിൽ വീണു ചത്ത നിലയിൽ കണ്ടെത്തി. ഒഴൂർ ഇല്ലത്തപ്പടിയിൽ ചക്കാലക്കൽ നാരായണന്റെ വീട്ടിലാണ് സംഭവം.

താനൂർ ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് കാട്ടുപന്നിയുടെ ജഡം പുറത്തെടുത്തത്.

ഏറെക്കാലമായി ഒഴൂരും പരിസരങ്ങളിലും പന്നിയുടെ ശല്യം ഉണ്ടാകുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. കാർഷിക വിളകളെല്ലാം ഇവ നശിപ്പിച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top