HIGHLIGHTS : Firecrackers, explosives and drones banned in Kannur for seven days

കണ്ണൂര്‍:പടക്കം, സ്‌ഫോടക വസ്തുക്കള്‍, ഡ്രോണ്‍ എന്നിവയ്ക്ക് കണ്ണൂരില്‍ ഏഴ് ദിവസത്തേക്ക് നിരോധനം. ജില്ലാകളക്ടറാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിരോധനങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമല്ല കണ്ണൂരില്‍ എങ്കിലും സുരക്ഷ മുന്‍നിര്‍ത്തിയുള്ള നടപടികള്‍ നടപ്പാക്കുകയാണെന്ന് ജില്ലാ ഭരണകൂടം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് മുതല്‍ ഏഴ് ദിവസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഭാരതീയ ന്യായ സംഹിതയിലെ 163 പ്രകാരമാണ് ഇത്തരമൊരു നടപടി ജില്ലാ കളക്ടര്‍ നടപ്പിലാക്കുന്നത്. അതെസമയം ഔദ്യോഗിക പരിപാടികള്‍ക്കോ മറ്റ് പരിപാടികള്‍ക്കോ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതിയോടെ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. നിയമം ലംഘിക്കുന്ന സാഹചര്യമുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു