
താനൂര്‍ : വെള്ളിയാമ്പുറം വീടിനോടു ചേര്‍ന്നുള്ള വിറകുപുരക്ക് തീ പിടിച്ചു. വിറകുപുര പൂര്‍ണമായും കത്തിനശിച്ചു.
ഇന്ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. വീട്ടിലേക്ക് തീ പടരും മുമ്പേ താനൂര്‍ ഫയര്‍ഫോഴ്‌സും തുടര്‍ന്ന് തിരൂര്‍ ഫയര്‍ ഫോഴ്‌സ് എത്തി തീ അണക്കുകയായിരുന്നു.
താനൂര്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുസ്സലാം, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പി ജയരാജന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സഫ്ദര്‍ ഹാസിഫ്, പ്രഭുലാല്‍, വിമല്‍, സജീഷ് കുമാര്‍, അക്ഷയ്, നിഖില്‍, വിപിന്‍, ഹോംഗാര്‍ഡ് രഞ്ജിഷ്, തിരൂരില്‍ നിന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സുനില്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മനോജ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ അഭിലാഷ്, ജിബിന്‍, സുജിത്ത്, അഖില്‍, ഹോം ഗാര്‍ഡ് ഗോപി, ദുല്‍ക്കര്‍നെയ്ന്‍ എന്നിവര്‍
ചേര്‍ന്നാണ് തീ അണച്ചത്.




