പരപ്പങ്ങാടിയില്‍ തീപിടിത്തം

പരപ്പനങ്ങാടി: പുത്തന്‍പീടികയ്ക്ക് കിഴക്ക് വശം ചാമ്പ്രയില്‍ തീപിടുത്തം.

ഇന്ന് ഉച്ചതിരിഞ്ഞാണ് ചാമ്പ്രയിലെ അടിക്കാടിന് തീപിടിച്ചത്. ഇത് സമീപത്തെ മരങ്ങളിലേക്കും പടര്‍ന്നുപിടിച്ചു. ട്രാക്കിന് സമീപത്ത് ചാമ്പ്രയില്‍ തീ പടര്‍ന്നത് ഏറെനേരം ആശങ്കയ്ക്ക് ഇടയാക്കി. നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമം നടത്തിയിരുന്നു.

വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തീ അണയ്ക്കുകയായിരുന്നു. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top