Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ കളവ് നടത്താനെത്തിയ മോഷ്ടാക്കള്‍ പോലീസ് പിടിയില്‍

HIGHLIGHTS : The police arrested the thieves who came to commit fraud in Parappanangadi

പരപ്പനങ്ങാടി: മോഷണം നടത്താന്‍ പരപ്പനങ്ങാടിയിലെത്തിയ രണ്ട് മോഷ്ടാക്കളെ പോലീസ് പിടികൂടി. മുമ്പ് കളവ് കേസുകളില്‍ ഉള്‍പ്പെട്ടിരുന്ന മലപ്പുറം കോഡൂര്‍ എന്‍ കെ പടി അബ്ദുല്‍ ജലീല്‍ (31) , കര്‍ണാടക സംസ്ഥാനത്തിലെ കെ ഐ നഗര്‍ അസീസിയ കൊട്ടേഷന്‍ താമസിക്കുന്ന അക്ബര്‍ ഷുഹൈബ് (22) എന്നിവരെയാണ് കഴിഞ്ഞദിവസം രാത്രി പരപ്പനങ്ങാടി ബി ഇ എം സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്ന് പരപ്പനങ്ങാടി പോലീസ് പിടികൂടിയത്.

പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചു ബൈക്ക് മോഷണം കഴിഞ്ഞ മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ കെ ജെ ജിനേഷിന്റെ നിര്‍ദ്ദേശ പ്രകാരം രാത്രി സമയങ്ങളില്‍ കളവ് ഇല്ലാതിരിക്കുന്നതിനായി റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചുള്ള പെട്രോളിന് ശക്തമാക്കിയിരുന്നു. അതിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ നിന്നും രാത്രി അസമയത്ത് ആരോ രണ്ടു പേര്‍ ബി ഇ എം സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് മതില്‍ ചാടി കടന്നിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ സത്യനും സിപിഒ പ്രബിഷും ഉടനെ സ്ഥലത്തെത്തുകയുകയായിരുന്നു. ഈ സമയം ഇവിടെ കണ്ട ഇരുവരെയും കോമ്പൗണ്ടിനുള്ളില്‍ നിന്ന് പിടികൂടുകയുമായിരുന്നു.് ഇവരെ ചോദ്യയ്തപ്പോഴാണ് ഇവര്‍ മോഷണം നടത്തുന്നതിനായി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതാണെന്നും രാത്രി ആയതിനു ശേഷം മോഷണം നടത്താനായി ഇറങ്ങിയതാണെന്നും സമ്മതിച്ചതായി പോലീസ് പറഞ്ഞു.

sameeksha-malabarinews

മലപ്പുറം പോലീസ് സ്റ്റേഷനിലെ ആറോളം കളവ്‌കേസിലെ പ്രതിയാണ് ജലീല്‍. കര്‍ണാടക സംസ്ഥാനത്തിലെ മൂന്നു കളവ് കേസുകളില്‍ പ്രതിയാണ് ശുഹൈബെന്നും പോലീസ് പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ ഇവരെ പരപ്പനങ്ങാടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!