വടക്കന്‍ ഇറാഖില്‍ വിവാഹ മണ്ഡപത്തിന് തീപിടിച്ച് 100 പേര്‍ മരണപ്പെടുകയും 150 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ക്രിസ്ത്യന്‍ വിവാഹം നടന്ന ഹാളിലാണ് തീപിടിത്തമുണ്ടായത്.
ഇറാഖിലെ നിനവേ പ്രവിശ്യയിലെ ഹംദാനിയ പ്രദേശത്താണ് തീപിടുത്തമുണ്ടായത്. തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് ഏകദേശം 335 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി മൊസൂള്‍ നഗരത്തിന് പുറത്തുള്ള പ്രധാന ക്രിസ്ത്യന്‍ മേഖലയാണിത്. അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവരെ പ്രാദേശിക ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ആരോഗ്യ മന്ത്രാലയ വക്താവ് സെയ്ഫ് അല്‍-ബദറാണ് സര്‍ക്കാര്‍ ഇറാഖി വാര്‍ത്താ ഏജന്‍സി വഴി അപകട വിവരം അറിയിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


