
ബെംഗളൂരു: നഗരത്തില്‍ വീണ്ടും തീപിടിത്തം. നഗരത്‌പേട്ടയിലെ ചവിട്ടിയും കാര്‍പ്പറ്റും നിര്‍മിക്കുന്ന കെട്ടിടത്തില്‍ പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍
മരണം അഞ്ചായി. രാജസ്ഥാന്‍ സ്വദേശി മദന്‍കുമാര്‍, ഭാര്യ സംഗീത, മക്കളായ മിതേഷ്, സിന്റു എന്നിവരും കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന സുരേഷ് (36) എന്നയാളുമാണ് മരിച്ചത്.
നഗരത്‌പേട്ടയിലെ കെട്ടിടത്തില്‍ പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്.
കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ചവിട്ടിയും കാര്‍പ്പറ്റും നിര്‍മിക്കുന്ന കടയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. മുകളിലത്തെ നിലയില്‍ താമസിച്ചിരുന്നവരാണ് ദുരന്തത്തിന് ഇരയായത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




