പെരിന്തല്‍മണ്ണയില്‍ എക്‌സൈസ് ഓഫീസ് കോമ്പൗണ്ടില്‍ തീപ്പിടുത്തം; ഡിപ്പാര്‍ട്ട്‌മെന്റ് ജീപ്പുള്‍പ്പെടെ 9 വാഹനങ്ങള്‍ കത്തിനശിച്ചു

പെരിന്തല്‍മണ്ണ ; എക്‌സൈസ് ഓഫീസ് കോമ്പൗണ്ടില്‍ വന്‍ തീപിടുത്തം. നിര്‍ത്തിയിട്ടിരുന്ന 9 വാഹനങ്ങള്‍ കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ് സംഭവം എക്‌സൈസ് റെയിഞ്ചിലെ ഡിപ്പാര്‍ട്ട്‌മെന്റ് വാഹനമായ ബൊലേറോ ജീപ്പടക്കം, നിരവധി കേസുകളില്‍ പിടികൂടിയ ഒന്‍പതോളം ഇരുചക്ര വാഹനനങ്ങളും അഗ്‌നിക്കിരയായി.

ഫയര്‍ഫോഴ്സും, പോലിസുമടക്കമെത്തിയാണ് തീയണച്ചത്.

ഡിപ്പാര്‍ട്ട്മെന്റ്.വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും കത്തിയമര്‍ന്ന നിലയിലാണ്. പോലീസ് പാര്‍ട്ടിയും , സബ്ബ് ജയിലിലെ ജീവനക്കാരും എക്‌സൈസ് ജീവനക്കാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

വിവിധ കേസുകളില്‍ ഉള്‍പ്പെട്ട നിരവധി വാഹനങ്ങള്‍ കോമ്പൗണ്ടില്‍ ഉണ്ടായിരുന്നു. ഉടനെ തീയണക്കാന്‍ സാധിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

Share news
error: Content is protected !!
Scroll to Top