വയനാട്: വയലില്‍ പണിയെടുക്കുന്നതിനിടെ യുവാവിനെ കാട്ടു പന്നി ആക്രമിച്ചു. എടവക പഞ്ചായത്തിലെ രണ്ടാല്‍ ചെറുവയല്‍ പണിയ കോളനിയിലെ ബാലന്റെ മകന്‍ കൃഷ്ണന്‍ (26)നെയാണ് പന്നി ആക്രമിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. വയലില്‍ പുല്ല് ചെത്തുന്നതിനിടെ പന്നി ആക്രമിക്കുകയായിരുന്നുവെന്നാണ് കൃഷ്ണന്‍ പറഞ്ഞു.
കൂടെ സുഹൃത്തുമുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
കൈക്കും കാലിനും പരിക്കേറ്റ കൃഷ്ണനെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




