Section

malabari-logo-mobile

തൊഴിലവസരങ്ങൾ; അധ്യാപക നിയമനം

HIGHLIGHTS : employment opportunities; Appointment of teachers

അധ്യാപക നിയമനം

മങ്കട ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എച്ച്എസ്എസ്ടി എക്കണോമിക്‌സ് (സീനിയര്‍) ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഒക്‌ടോബര്‍ 31ന് ഉച്ചക്ക് രണ്ടിന് നടക്കും. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സ്‌കൂളില്‍ എത്തണം.
അങ്കണവാടി വര്‍ക്കര്‍ നിയമനം
കുറ്റിപ്പുറം ഐ.സി.ഡി.എസിന് കീഴിലുള്ള ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വര്‍ക്കര്‍ / ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷിച്ചിട്ടുള്ളവരുടെ കൂടിക്കാഴ്ച നവംബര്‍ ഏഴ് മുതല്‍ 11 വരെ വലിയകുന്ന് ദാറുസലാം മദ്രസയില്‍ രാവിലെ ഒന്‍പതിന് നടക്കും. നവംബര്‍ മൂന്ന് വരെ അറിയിപ്പ് ലഭിക്കാത്തവര്‍ കുറ്റിപ്പുറം ഐ.സി.ഡി.എസ് ഓഫീസുമായി നവംബര്‍ നാല്, അഞ്ച് തീയതികളില്‍ നേരിട്ട് ബന്ധപ്പെടണമെന്ന് കുറ്റിപ്പുറം ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.
ലേഡി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം
ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സീതാലയം സ്‌പെഷ്യല്‍ ക്ലിനിക്കിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ ലേഡി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 31ന് രാവിലെ 10 ന് മലപ്പുറം മുണ്ടുപറമ്പിലുള്ള ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കുന്ന കൂടികാഴ്ചക്ക് എത്തണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 9446614577.
സൈക്കോളജിസ്റ്റ്  നിയമനം
ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍  ഒ.ആര്‍.സി സൈക്കോളജിസ്റ്റ്  തസ്തികയില്‍ ഒരു വര്‍ഷ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  സൈക്കോളജി/ക്ലിനിക്കല്‍ സൈക്കോളജിയുള്ള ബിരുദാനന്തര ബിരുദം, ചൈല്‍ഡ്ഹുഡ് ഇമോഷണല്‍ ഡിസോഡേഴ്സ് മേഖലയില്‍ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഒക്ടോബര്‍ ഒന്നിന് 36 വയസ് കവിയരുത്. 29535  രൂപയാണ് പ്രതിഫലം. യോഗ്യരായവര്‍ അപേക്ഷാഫോം പൂരിപ്പിച്ച്  ബയോഡാറ്റ,  യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപെടുത്തിയ പകര്‍പ്പുകളും ആറ് മാസത്തിനകം എടുത്ത ഒരു  കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഐഡന്റിറ്റി കാര്‍ഡ്  എന്നിവ  സഹിതം നിര്‍ദിഷ്ട അപേക്ഷാ ഫോമില്‍  നവംബര്‍ എട്ടിന് വൈകീട്ട് അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ  യൂണിറ്റ്, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, കച്ചേരിപ്പടി മഞ്ചേരി, മലപ്പുറം 676121 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ എട്ട്. അപേക്ഷകള്‍ http://wcd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍:  0483 2978888, 8281899469.
അധ്യാപക നിയമനം
കാവനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍  ഇംഗ്ലീഷ്  വിഷയത്തില്‍  ഹയര്‍സെക്കന്‍ഡറി സീനിയര്‍  അധ്യാപകനെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 31ന് ഉച്ചക്ക് 2.30ന് സ്‌കൂളില്‍ എത്തണം.

സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്

പരീക്ഷാഭവനിൽ സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമറുടെ ഒഴിവിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. എം.സി.എ/ബി.ടെക് (ഐ.ടി/സി.എസ്) എം.എസ്‌സി (ഐ.ടി/സി.എസ്) (റഗുലർ ഫുൾടൈം കോഴ്‌സ് കേരളത്തിലെ യൂണിവേഴ്‌സിറ്റികൾ അംഗീകരിച്ചിട്ടുള്ളത്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ നെറ്റ്‌വർക്‌സ്, ഡി.ബി.എം.എസ്, നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയിലെ അറിവ്, പി.എച്ച്.പി ഉപയോഗിച്ചുള്ള സോഫ്റ്റ്‌വെയർ ഡെവലപ്മെന്റിലും അനുബന്ധ ഫ്രെയിം വർക്കുകളിലും  കുറഞ്ഞത് 3 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. പ്രവൃത്തിപരിചയം- കുറഞ്ഞത് 3 വർഷം (വിദ്യാഭ്യാസ യോഗ്യത നേടിയശേഷം).

അപേക്ഷകൾ, ബയോഡാറ്റാ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നവംബർ 10ന് മുമ്പ് pareekshabhavandsection@gmail.com, അല്ലെങ്കിൽ supdtd.cge@kerala.gov.in എന്ന വിലാസത്തിൽ അയയ്ക്കണം.

വാക്ക് ഇൻ ഇന്റർവ്യൂ

നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിലേക്ക് അക്കൗണ്ടിങ് ക്ലർക്ക് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സർവകലാശാല ബിരുദവും പി.ജി.ഡി.സിഎ/സി.ഒ.പി.എ/ബി.ടെക് (കംപ്യൂട്ടർ സയൻസ്/ ഐ.ടി), മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നവംബർ 11ന് രാവിലെ 10ന് നേരിട്ട് ഹാജരാകണം. അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി നവംബർ 5ന് വൈകുന്നേരം 5 വരെ.

പ്രോജക്ട് അസോസിയേറ്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസോസിയേറ്റ് താത്കാലിക ഒഴിവിൽ നിയമനം നടത്തുന്നു. ബോട്ടണി/പ്ലാന്റ് സയൻസ്/ ബയോടെക്നോളജി എന്നിവയിൽ ഏതിലെങ്കിലും ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിഷയത്തിൽ നേടിയ നാഷണൽ ലെവൽ ടെസ്റ്റ് ക്വാളിഫിക്കേഷൻ, CSIR/UGc – NET or GATE, മോളിക്യുലർ ടെക്നിക്കുകളിലെ പരിചയം, ഫംഗൽ/ലൈക്കൺ ടാക്സോണമി, ഫൈലോജെനെറ്റിക്/ ഡാറ്റ വിശകലനം എന്നിവയിൽ പരിജ്ഞാനം, വനമേഖലകളിലുള്ള ഫീൽഡ് വർക്കിൽ പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം.

നെറ്റ്/ഗേറ്റ് യോഗ്യതയുള്ള വിദ്യാർഥികൾക്ക് പ്രതിമാസം 31,000 രൂപ വേതനം ലഭിക്കും. നെറ്റ്/ഗേറ്റ് യോഗ്യതയില്ലാത്ത വിദ്യാർഥികൾക്ക് 25000+HRA. 01.01.2022ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമനുസൃതമായി വയസ് ഇളവ് ലഭിക്കും. താത്പര്യമുള്ളവർ നവംബർ 11ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

വാക് ഇൻ ഇന്റർവ്യൂ

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ ആസ്ഥാന കാര്യാലയത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റുടെ തസ്തികയിൽ ഒരു മാസത്തേക്ക് താത്കാലിക നിയമനം നടത്തുന്നതിലേക്ക് നവംബർ അഞ്ചിനു രാവിലെ 11ന് വാക് ഇൻ ഇൻർവ്യൂ നടത്തും. താത്പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റാ, യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം അഡ്മിനിസട്രേറ്റീവ് ഓഫീസർ മുമ്പാകെ ഹാജരാകണം. വിവരങ്ങൾക്ക്: www.khrws.kerala.gov.in.

വാക്ക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ളവർ നവംബർ ഒൻപതിന് നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN job vacancy