മാഹിയില്‍ നിന്ന് വില്‍പ്പനയ്ക്ക് എത്തിച്ച 270 ലീറ്റര്‍ മദ്യവുമായി മൂന്നുപേരെ ചെര്‍പ്പുളശ്ശേരി പൊലിസ് പിടികൂടി. ചെര്‍പ്പുളശ്ശേരി ചീനിപ്പറമ്പില്‍ പ്രമോദ് (42), കാഞ്ഞിരത്തിങ്ങല്‍ സുരേഷ്ബാബു (42), പൊന്നാനി കോടതിപ്പടി അബ്ദുള്‍ ഹക്കീം(19) എന്നിവരാണ് പിടിയിലായത്.
രണ്ട് കാറില്‍ 600 കുപ്പിയിലാണ് മദ്യം കൊണ്ടുവന്നത്. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പൊലീസും പരിസരത്ത് നടത്തിയ വാഹനപരിശോധനയിലാണ് സംഘം പിടിയിലായത്.
അട്ടപ്പാടിയിലെക്ക് മദ്യം കടത്തുന്ന ലോബിയിലെ പ്രധാന കണ്ണികളാണ് ഇവരെന്നും സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




