ചെല്ലാനം ഫിഷിങ്ങ് ഹാർബറിൽ തീപിടിത്തം: ഫൈബർ വള്ളങ്ങളും പെട്ടിക്കടയും കത്തി നശിച്ചു

കൊച്ചി:  ചെല്ലാനം ഫിഷിങ്ങ് ഹാർബറിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. രാത്രി 7.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ഫിഷിങ്ങ് ഹാർബറിന് പുലി മുട്ടിന് സമീപം ഉണക്ക ഇലകൾക്കാണ് ആദ്യം തീ പിടിച്ചത്. പിന്നീട് തീ ആളിപ്പടരുകയായിരുന്നു. ആളപായമില്ല.രണ്ട് ഫൈബർ വള്ളങ്ങളും ഒരു പെട്ടിക്കടയും തീപിടിത്തത്തിൽ കത്തി നശിച്ചു.

ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.  തീപിടിക്കാൻ എന്താണ് കാരണമെന്ന് വ്യക്തമല്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top