ബ്രൗൺഷുഗറുമായി പിടിയിൽ

കൊണ്ടോട്ടി : വിൽപ്പനയ്ക്ക് എത്തിച്ച 20 ഗ്രാം ബ്രൗൺഷുഗറുമായി അതിഥിത്തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ നാദിയ ജില്ലയിലെ പശ്ചിമ ദോഗാച്ചി സ്വദേശി നസീറുൾ (32)ആണ് കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്. തിങ്കൾ രാവിലെ 7.30ഓടെ കൊണ്ടോട്ടി ബസ് സ്റ്റാൻഡിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

വർഷങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇയാൾ ജോലി ചെയ്യുന്നുണ്ട്. ബംഗാളിൽ പോയി മടങ്ങുമ്പോൾ ലഹരിയുമായാണ് എത്തുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ഏറെക്കാലമായി മലപ്പുറം ഡാൻസഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. എഎസ്പി കാർത്തിക് ബാലകുമാർ, ഇൻസ്പെക്ടർ പി എം ഷമീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

കൊണ്ടോട്ടി എസ്ഐ ആന്റണി ക്ലീറ്റസ്, ഡാൻസാഫ് ടീം അംഗങ്ങളായ മുഹമ്മദ് സലീം, ജസീർ, രഞ്ജിത്, സിപിഒമാരായ ലക്ഷ്മണൻ, അബ്‌ദുൽ മുനീർ, അജയ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top