
പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കും കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കാൻ നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻബിഎഫ്സി) ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ സൗജന്യ റസിഡൻഷ്യൽ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കും.
എറണാകുളം കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന വ്യവസായ വാണിജ്യ വകുപ്പിന് കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് ക്യാമ്പസിലാണ് പരിശീലനം.
പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്നവർക്കും ഇതിനകം ആരംഭിച്ചവർക്കുമാണ് ഓരോ മാസവും പരിശീലനം നൽകുക. താൽപര്യമുള്ളവർ ജനുവരി 10ന് മുമ്പ് എൻബിഎഫ്സിയിൽ ഇമെയിൽ/ ഫോൺ മുഖേന പേര് രജിസ്റ്റർ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 0471-2770534, 8592958677 നമ്പറുകളിലോ nbfc.coordinator@gmail.com ലോ പ്രവൃത്തി ദിനങ്ങളിൽ ബന്ധപ്പെടാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




