മലപ്പുറം നഗരസഭ ബസ് സ്റ്റാന്‍ഡില്‍ ‘തീപിടിത്തം’ ; അവബോധം പകര്‍ന്ന് മോക്ഡ്രില്‍

മലപ്പുറം നഗരസഭ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തിലെ അപ്രതീക്ഷിതമായ തീപിടിത്തം ജനങ്ങളെ ഭീതിയിലാഴ്ത്തി. ഇന്ന് (ഏപ്രില്‍ ഏഴ് ) രാവിലെ 11 നാണ് ഓഡിറ്റോറിയിത്തിന് ‘ തീപിടിച്ചത്’. ചീറിപാഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്തകയും തീ അണക്കുകയും ചെയ്തു. തീ പിടിത്തമുണ്ടായ അര മണിക്കൂറിനകം രക്ഷാപ്രവര്‍ത്തനം അവസാനിച്ചു. ‘തീപിടിത്തം’ മോക്ഡ്രിലാണെന്ന് അറിഞ്ഞതോടെ ആദ്യം ഭയന്ന് പോയ ജനങ്ങള്‍ക്ക് ആശ്വാസമായി. ദുരന്തം നേരിടാന്‍ ജില്ല ഭരണകൂടം സജ്ജമാണെന്ന് ജനങ്ങളെ ബോധിപ്പിക്കുന്നതിനായാണ് മോക്ഡ്രില്‍ നടത്തിയത്.

ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലെയും പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ തീപിടിത്തം സംബന്ധിച്ച് മോക്ഡ്രില്‍ നടത്താനുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മോക്ഡ്രില്‍ സംഘടിപ്പിച്ചത്.

മോക്ഡ്രില്ലിനായുള്ള ഒരുക്കങ്ങള്‍ നേരത്തെ നടത്തിയിരുന്നു. മോക്ഡ്രില്ലിന്റെ ഭാഗമാകുന്ന വകുപ്പുകള്‍ക്ക് പരിശീലനവും നല്‍കി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ.പി ജയകുമാര്‍, മലപ്പുറം ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ എല്‍ സുഗുണന്‍, പെരിന്തല്‍മണ്ണ സ്റ്റേഷന്‍ ഓഫീസര്‍ ബാബുരാജ് എന്നിവര്‍ നേത്യത്വം നല്‍കി.

 

Share news
error: Content is protected !!
Scroll to Top