വള്ളിക്കുന്ന്:അരിയല്ലൂര്‍ എം വി എച്ച്എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍എസ്എസ് സ്‌കൗട്ട് & ഗൈഡ്‌സ് സൗഹൃദ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ചടങ്ങില്‍ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ നേടിയ രാജേന്ദ്രന്‍ മുക്കടക്കാട്ട് ,മദന്‍ മോഹന്‍, മുഖ്യമന്ത്രിയുടെ വിശിഷ്ട പോലീസ് സേവാ മെഡല്‍ നേടിയ കോട്ടക്കല്‍ സി ഐ സംഗീത് പുനത്തില്‍ എന്നിവരെ ആദരിച്ചു.
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ പ്രഭു ലാല്‍ അനുരാഗ് എന്നിവര്‍ ക്ലാസെടുത്തു.പ്രിന്‍സിപ്പല്‍ ശ്രീജ ടീച്ചര്‍ അധ്യക്ഷയായ പരിപാടിയില്‍ ഹരിലാല്‍ മാസ്റ്റര്‍ സ്വാഗതവും സ്‌കൂള്‍ മാനേജര്‍ കെ കെ വിശ്വനാഥന്‍,പിടിഎ പ്രസിഡണ്ട് സുനില്‍കുമാര്‍, ഏലിയാസ് മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.ജാന്‍സി നന്ദി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




