HIGHLIGHTS : FIR says mother killed two newborn babies in Puthukkad
തൃശ്ശൂര്‍: പുതുക്കാട് രണ്ട് നവജാത ശിശുക്കളെയും കൊലപ്പെടുത്തിയത് അമ്മയെന്ന് എഫ്ഐആര്‍. 2021 നവംബര്‍ ആറിനാണ് അനീഷ ആദ്യ കുഞ്ഞിനെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2024 ഓഗസ്റ്റ് 29 ന് ചേട്ടന്റെ മുറിയില്‍ വച്ച് രണ്ടാമത്തെ കുഞ്ഞിനെയും അനീഷ കൊലപ്പെടുത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മുണ്ടില്‍ പൊതിഞ്ഞ് ശുചിമുറിയില്‍ വെച്ചു. ഓഗസ്റ്റ് 30 ന് മൃതദേഹം സഞ്ചിയിലിട്ട് ഭവിന്റെ അമ്മയുടെ വീട്ടിലെത്തി പറമ്പില്‍ കുഴിച്ചിട്ടു. രണ്ടാമത്തെ കുഞ്ഞിന്റെ കുഴി നാല് മാസങ്ങള്‍ക്ക് ശേഷം കുഴി തുറന്ന് അസ്ഥിയെടുത്തു. ആദ്യത്തെ കുഞ്ഞിന്റെ അസ്ഥി എടുത്തത് 8 മാസത്തിന് ശേഷമാണെന്നും എഫ്ഐആറില്‍ പറയുന്നു.

വിവാഹേതര ബന്ധത്തിലുണ്ടായ രണ്ട് നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നും അതിന്റെ അവശിഷ്ഠങ്ങള്‍ തന്റെ കൈവശമുണ്ടെന്നും പറഞ്ഞ് പൊതിക്കെട്ടുമായി ഭവിന്‍ എന്ന യുവാവ് തൃശൂര്‍ പോലീസ് സ്റ്റേഷനിലെത്തിയതോടെയാണ് ക്രൂരത പുറംലോകമറിയുന്നത്. തുടര്‍ന്ന് ഭവിയെയും അനീഷ എന്ന യുവതിയെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നവജാതശിശുക്കളില്‍ രണ്ടാമത്തെ കുട്ടിയുടേത് കൊലപാതകമാണെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആദ്യത്തെ കുട്ടി പൊക്കിള്‍കൊടി കഴുത്തില്‍ കുരുങ്ങി, വയറ്റിനുള്ളില്‍ വെച്ച് തന്നെ മരിച്ചെന്നായിരുന്നു യുവതിയുടെ മൊഴി. എന്നാല്‍, രണ്ട് നവജാതശിശുക്കളെയും അനീഷ തന്നെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍.
അതേ സമയം അനീഷ വീട്ടുവളപ്പില്‍ കുഴിയെടുക്കുന്നതു കണ്ടിട്ടുണ്ടെന്നു അയല്‍വാസി ഗിരിജ വെളിപ്പെടുത്തി. കുഴിയെടുത്ത ശേഷം ബക്കറ്റില്‍ എന്തോ കൊണ്ടു വരുന്നതു കണ്ടു. ബക്കറ്റില്‍ എന്തായിരുന്നുവെന്ന് അറിയില്ലെന്നും ഇവര്‍ പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് വെള്ളിക്കുളങ്ങര സ്വദേശി ഭവിനും അനീഷയും പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗഹൃദം പ്രണയമായി മാറുകയായിരുന്നു. 2021 നവംബര്‍ ആറിനായിരുന്നു ആദ്യ പ്രസവം. യുവതിയുടെ വീട്ടിലെ ശുചിമുറിയിലായിരുന്നു പ്രസവം. പ്രസവത്തോടെ കുട്ടി മരിച്ചുവെന്നും, തുടര്‍ന്ന് വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു എന്നുമാണ് അനീഷ പോലീസിനോട് പറഞ്ഞത്. രണ്ടു വര്‍ഷത്തിന് ശേഷം അനീഷ വീണ്ടും ഗര്‍ഭിണിയായി. 2024 ഏപ്രിലിലായിരുന്നു രണ്ടാമത്തെ പ്രസവം നടന്നത്. വീട്ടിലെ മുറിയിലായിരുന്നു പ്രസവം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു