ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്: ഇനി 8 മണിക്കൂര്‍ മുന്‍പ് ചാര്‍ട്ട് റെഡി; ജൂലൈ ഒന്നുമുതല്‍ സുപ്രധാന മാറ്റങ്ങളുമായി റെയില്‍വേ

HIGHLIGHTS : Train ticket booking: Railways to make important changes from July 1

ന്യൂഡല്‍ഹി: അടിമുടി മാറ്റങ്ങള്‍ക്കൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ . ടിക്കറ്റ് നിരക്ക് വര്‍ധനയും ടിക്കറ്റ് ബുക്കിങ്ങിലെ പുതിയ മാറ്റങ്ങളും ഉടന്‍ നിലവില്‍ വരും. യാത്രക്കാരെ കാര്യമായി ബാധിക്കാത്ത തരത്തില്‍ ഘട്ടം ഘട്ടമായി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി വി സോമണ്ണ വ്യക്തമാക്കിയിരുന്നു.

സുഗമവും സുഖകരവുമായ യാത്രകള്‍ ഒരുക്കുന്നതിനായുള്ള മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. റെയില്‍വേ ടിക്കറ്റ് നിരക്കുകളിലെ നേരിയ മാരം 2025 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

തത്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് , റിസര്‍വേഷന്‍ ചാര്‍ട്ട് തയാറാക്കല്‍ , പാസഞ്ചര്‍ റിസര്‍വേഷന്‍ എന്നിവയടക്കമുള്ള മൂന്ന് സുപ്രധാന മാറ്റങ്ങള്‍ക്കാണ് റെയില്‍വേ ഒരുങ്ങുന്നത്. തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്ന തീരുമാനം ജൂലൈ ഒന്ന് മുതല്‍ തന്നെ നടപ്പാക്കും.

റിസര്‍വേഷന്‍ ചാര്‍ട്ട് എട്ട് മണിക്കൂര്‍ മുന്‍പ് തന്നെ പ്രസിദ്ധീകരിക്കും. നിലവില്‍ റിസര്‍വേഷന്‍ ചാര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് യാത്രാ സമയത്തിന് നാല് മണിക്കൂര്‍ മുന്‍പാണ്. യാത്രയിലെ അനിശ്ചിതത്വം ഇല്ലാതാക്കാനും യാത്രക്കാര്‍ക്ക് ബദല്‍ മാര്‍ഗം തേടാനും ഈ തീരുമാനം സഹായിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!