മൊണ്ടാഷ് ചലചിത്രമേളക്ക് ഇന്ന് മഞ്ചേരിയില്‍ തുടക്കം

മഞ്ചേരി : മൊണ്ടാഷ് അന്താരാഷ്ട്ര ചലചിത്ര മേളക്ക് എന്ന് വൈകീട്ട് മഞ്ചേരിയില്‍ തുടക്കം. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെയും റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെയും സഹകരണത്തേടെയാണ് ഫെസ്റ്റിവല്‍ നടക്കുക.

മലപ്പുറം ജില്ലയില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകരായ മേലാറ്റൂര്‍ രവിവര്‍മ്മ, നിലമ്പൂര്‍ ആയിഷ, നിലമ്പൂര്‍ ഷാജി, ടിഎ റസാഖ്, ഷഹബാസ് അമന്‍, സീനത്ത്, അനുമോള്‍ എന്നിവര്‍ ചേര്‍ന്ന് മേള ഉദ്ഘാടനം ചെയ്യും. 15 ഫീച്ചര്‍ സിനിമകളും 25 ഷോട്ട് ഫിലിമുകളും പ്രദര്‍ശിപ്പിക്കും. ഇംഗ്ലീഷ് ചിത്രമായ ‘ഷിപ് ഓഫ് തെസ്യൂസ’് ആണ് ഉദ്ഘാടന ചിത്രം.

ഇന്ന് പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍. 9 മണി കണ്ടക്ടര്‍ (റഷ്യന്‍), 11.00 അകം (മലയാളം), 3.00 അബോഹോമന്‍ (ബംഗാളി), 9.30 ഡയസ് ഡോണ്ട് ക്ലീന്‍ അപ് ദ ബ്ലഡ് (ഇറ്റലി).

 

Share news
error: Content is protected !!
Scroll to Top