പാറ്റന സ്‌ഫോടനം ബൂദ്ധഗയയിലേതിന് സമാനം പിന്നില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍

പാറ്റന : കഴിഞ്ഞ ദിവസം നരേന്ദ്ര മോദി പങ്കെടുക്കുന്ന ബിജെപി റാലിക്കിടെ നടന്ന ബോംബ് സ്‌ഫോടനത്തിനും മുന്‍പ് ബൂദ്ധഗയിലുണ്ടായ സ്‌ഫോടനങ്ങളുമായി സമാനതകളേറെയെന്ന് ബീഹാര്‍ പോലീസ്.. സ്‌ഫോടനപരമ്പരയെ കുറിച്ച് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ലഷ്‌കര്‍ ത്വയബയുടെ ഇന്ത്യന്‍ ഘടകമായ ഇന്ത്യന്‍ മൂജാഹിദിലേക്കാണ്

ഇന്ത്യയില്‍ നടന്ന പല സ്‌ഫോടനകേസുകളിലും പ്രതിയായയ പിടികിട്ടാപുള്ളിയായ മുഹമ്മദ് തഹസിന്‍ അഖതറാണ് ഈ സ്‌ഫോടനത്തിന്റെയും സൂത്രധാരനെന്ന് ബീഹാര്‍ പോലീസ് അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസറ്റ് ചെയ്തു. മൂന്ന് പേര്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയുലുണ്ട്. സ്‌ഫോടനം നടന്ന ദിവസം തഹ്‌സിന്‍ പാട്‌നയില്‍ ഉണ്ടായതായി ഇവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം ഉത്തര്‍ പ്രദേശിലെ മുസാഫിറിലുണ്ടായ വര്‍ഗീയകലാപത്തിന് പ്രതികാരമായാണ് സ്‌ഫോടനം നടത്തിയതെന്നാണ് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞത്.

blast
അമോണിയം നൈട്രേറ്റ് ആണ് സ്‌ഫോടനത്തിനുള്ള ടൈമര്‍ ബോംബുകളില്‍ ഉപയോഗിച്ചിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top