പൊങ് കഴിച്ച് കോട്ടക്കലില്‍ പതിനഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷബാധ

കോട്ടക്കല്‍: തേങ്ങയുടെ പൊങ് കഴിച്ച് അഞ്ചര വയസുകാരനടക്കം പതിനഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷബാധ. എടരിക്കോട് പഞ്ചായത്തിലെ ക്ലാരി സൗത്തിലാണ് സംഭവം.ആറു പേര്‍ കോട്ടക്കല്‍, എടരിക്കോട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.

മലപ്പുറത്തെ ബന്ധുവീട്ടില്‍ നിന്നുമെത്തിച്ചതാണ് പൊങ്.വീട്ടിലുള്ളവരും സമീപത്തെ വീടുകളിലുള്ളവരും പൊങ്ങ് കഴിച്ചിരുന്നു.
കുടുംബത്തിലെ ആണ്‍കുട്ടി ഹോസ്റ്റലിലേക്കും കൊണ്ടുപോയി.
വയറിളക്കവും ചര്‍ദ്ദിയും ഉണ്ടായതോടെയാണ് സംഭവം അറിയുന്നത്.മലപ്പുറത്തുള്ളവര്‍ക്കും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു.

രാവിലെ മുറിച്ചുവെച്ച പൊങ് ഏറെ വൈകി കഴിച്ചതാകാം കാരണമെന്നാണ് പഞ്ചായത്ത് ആരോഗ്യവകുപ്പ് പറയുന്നത്. ചൂട് കൂടുന്നതിനാല്‍ ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും കാരണമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞദിവസമാണ് സംഭവം

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top