Section

malabari-logo-mobile

ഫൈബര്‍ നെറ്റ്‌ വര്‍ക്ക്‌ സേവനങ്ങളില്‍ ഖത്തര്‍ മുന്നിട്ട്‌ നില്‍ക്കുന്നു

HIGHLIGHTS : ദോഹ: ഫൈബര്‍ നെറ്റ്‌വര്‍ക്ക് സേവനങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്ന അഞ്ച് ലോക രാഷ്ട്രങ്ങള്‍ക്കിടയിലൊന്നായി ഖത്തര്‍ പുരോഗമിച്ചതായി ഉരീദു ചെയര്‍മാന്‍ ശൈഖ...

2960094912_57c47bd7ea_oദോഹ: ഫൈബര്‍ നെറ്റ്‌വര്‍ക്ക് സേവനങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്ന അഞ്ച് ലോക രാഷ്ട്രങ്ങള്‍ക്കിടയിലൊന്നായി ഖത്തര്‍ പുരോഗമിച്ചതായി ഉരീദു ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ സഊദ് ആല്‍താനി വ്യക്തമാക്കി. ഉരീദു സംഘടിപ്പിച്ച അല്‍ഗബ്ഖ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇത് പറഞ്ഞത്. 2014ല്‍ ടെലി കമ്യൂണിക്കേഷന്‍ മേഖലയില്‍ മികച്ച നേട്ടങ്ങളാണ് ഉരീദുവിനു ആര്‍ജിക്കാനായത്. നൂറില്‍ പത്ത് ശരാശരിയോടെ വരിക്കാരുടെ എണ്ണം 33 ലക്ഷമാക്കി വര്‍ധിപ്പിക്കാന്‍ കമ്പനിക്ക് സാധിച്ചതായി ശൈഖ് അബ്ദുല്ല ചൂണ്ടിക്കാട്ടി.
2,25,000 കുടുംബങ്ങളിലേക്ക് ഉരീദുവിന്റെ ഫൈബര്‍ നെറ്റ്‌വര്‍ക്ക് കണക്ഷന്‍ എത്തിയിട്ടുണ്ട്. 2013ലാണ് ഫൈബര്‍ നെറ്റ്‌വര്‍ക്ക് വികസനത്തിനു ഉരീദു തുടക്കമിട്ടത്. ഫൈബര്‍ നെറ്റ്‌വര്‍ക്ക് സേവനം അതിവേഗം വ്യാപിക്കുന്ന രാജ്യങ്ങളിലൊന്നായി ഖത്തറിപ്പോള്‍ മാറിയിരിക്കുന്നു. ഫൈബര്‍ നെറ്റ്‌വര്‍ക്ക് എത്താത്ത വിദൂര പ്രദേശങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഉരീദുവെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളെയും ഫൈബര്‍ നെറ്റ്‌വര്‍ക്ക് സേവനത്തിനു കീഴിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!