Section

malabari-logo-mobile

ഫറോക്കില്‍ ഭക്ഷ്യവിഷബാധ 17 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

HIGHLIGHTS : ഫറോക്ക്:പേട്ടയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച പതിനേഴ് വിദ്യാര്‍ത്ഥികള്‍ക്ക് വിഷബാധയേറ്റു. ഇവരെ കോഴിക്കേട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിര...

ഫറോക്ക്:പേട്ടയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച പതിനേഴ് വിദ്യാര്‍ത്ഥികള്‍ക്ക് വിഷബാധയേറ്റു. ഇവരെ കോഴിക്കേട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒളവണ്ണ ഇരിങ്ങല്ലുര്‍ ഹയര്‍സെക്കണ്ടറി സ്്കൂളിലെ കുട്ടികളായ നിമിഷ, ഷംസീന, ശ്രൂതി. ഷിഫ, നിജ, നിമ,ജിന്‍ഷ, ശ്രീജ്‌ന, ആമിന ഷറിന്‍, അസ്മിത, ഫിലാന ഷറിന്‍, ഹര്‍ഷ, ആമിന റഫ, അഭിലാഷ്, ഫാസില്‍, മുഹമ്മദ് ഫസല്‍, മുഹമ്മദ് അബിന്‍ എന്നിവര്‍ക്കാണ് വിഷഭാധയേറ്റത്.

പേട്ടയിലെ ലാഹിക്ക് എന്ന ഹോട്ടലില്‍ നിന്ന് ചായയും പലഹാരങ്ങളും കഴിച്ചിറങ്ങിയ കുട്ടികള്‍ക്ക് സ്‌കൂളിലെത്തിയപ്പോള്‍ തലകറക്കവും ശര്‍ദ്ദിയും തലക്കറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ പി ശിവദാസന്റെ നേതൃത്വത്തില്‍ ഈ ഹോട്ടിലെത്തി ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ചു. പോലീസ് ഇടപെട്ട് ഹോട്ടല്‍ അടപ്പിച്ചു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!