Section

malabari-logo-mobile

യുദ്ധഭീതി: യുക്രയിനിലെ ഇന്ത്യക്കാരോട് മടങ്ങാന്‍ ആവശ്യപ്പെട്ട് കേന്ദ്രം

HIGHLIGHTS : Fear of war: Center calls on Indians in Ukraine to return

ന്യൂഡല്‍ഹി: യുദ്ധഭീതി നിലനില്‍ക്കുന്ന യുക്രെയ്‌നില്‍നിന്ന്, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള പൗരന്മാരോട് ഉടന്‍ മടങ്ങാന്‍ ഇന്ത്യ ആവശ്യപ്പെട്ടു. യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസി ജീവനക്കാരുടെ കുടുംബാംഗങ്ങളെയും നാട്ടിലേക്ക് അയയ്ക്കും.

‘യുക്രെയ്‌നിലെ സ്ഥിതിയുമായി ബന്ധപ്പെട്ട് പിരിമുറുക്കങ്ങളും അനിശ്ചിതത്വങ്ങളും തുടരുന്നതിനാല്‍, അവിടെ തുടരുന്നത് അനിവാര്യമല്ലെങ്കില്‍, എല്ലാ ഇന്ത്യന്‍ പൗരന്മാരോടും വിദ്യാര്‍ഥികളോടും താല്‍ക്കാലികമായി യുക്രെയ്ന്‍ വിടാന്‍ നിര്‍ദ്ദേശിക്കുന്നു’ -യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

sameeksha-malabarinews

വിവരങ്ങളും സഹായവും ആവശ്യമുള്ള യുക്രെയ്‌നിലെ ഇന്ത്യക്കാര്‍ക്ക് വിദേശകാര്യ മന്ത്രാലയവുമായോ അല്ലെങ്കില്‍, കണ്‍ട്രോള്‍ റൂം വഴിയോ ബന്ധപ്പെടാം. യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങള്‍ 22, 23, 24 തീയതികളില്‍ യുക്രെയിനിലേക്ക് സര്‍വീസ് നടത്തും

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!