Section

malabari-logo-mobile

‘മഹായാനം’ നിര്‍മ്മിച്ച അച്ഛന്‍, ‘കണ്ണൂര്‍ സ്‌ക്വാഡ്’ ഒരുക്കിയ മക്കള്‍, 34 വര്‍ഷം കുടുംബത്തിന്റെ മമ്മൂട്ടി ബന്ധം; അഞ്ജു മേരിയുടെ പോസ്റ്റ് വൈറല്‍

HIGHLIGHTS : Mammootty relationship of the family for 34 years; Anju Mary's post goes viral

മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് തിയറ്ററുകളില്‍ നിറഞ്ഞാടുകയാണ്. ഛായാഗ്രാഹകന്‍ എന്ന നിലയില്‍ പ്രശസ്തനായ നവാഗത സംവിധായകന്‍ റോബി വര്‍ഗീസ് രാജിന്റെ സംവിധാന അരങ്ങേറ്റമാണ് കണ്ണൂര്‍ സ്‌ക്വാഡ്. സ്വതന്ത്ര സംവിധായകനായുള്ള റോബിയുടെ അരങ്ങേറ്റവും ഒരു മമ്മൂട്ടി ചിത്രത്തിലൂടെ ആയിരുന്നു. 2016 ല്‍ പുറത്തെത്തിയ പുതിയ നിയമമായിരുന്നു ആ ചിത്രം. ദി ഗ്രേറ്റ് ഫാദറിന്റെ ഛായാഗ്രഹണവും അദ്ദേഹമായിരുന്നു. സംവിധാനയകനായി അരങ്ങേറിയ കണ്ണൂര്‍ സ്‌ക്വാഡിന്റെ സഹ തിരക്കഥാകൃത്ത് റോബിയുടെ നടന്‍ കൂടിയായ സഹോദരന്‍ റോണി ഡേവിഡ് രാജ് ആണ്. എന്നാല്‍ മമ്മൂട്ടിയുമായുള്ള ഈ സഹോദരങ്ങളുടെ അടുപ്പത്തിന് മറ്റൊരു കണ്ണിയുടെ ബലം കൂടിയുണ്ട്.

ഇരുവരുടെയും അച്ഛന്‍ സി ടി രാജന്‍ ഒരു മമ്മൂട്ടി ചിത്രം നിര്‍മ്മിച്ചിട്ടുണ്ട്. 34 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1989 ല്‍ പുറത്തെത്തിയ മഹായാനം ആയിരുന്നു അത്. ലോഹിതദാസിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ ചന്ദ്രന്‍ എന്ന ലോറി ഡ്രൈവറായാണ് മമ്മൂട്ടി എത്തിയത്. ആ വര്‍ഷം മമ്മൂട്ടിയെ സംസ്ഥാന അവാര്‍ഡിന് അര്‍ഹനാക്കിയ മൂന്ന് ചിത്രങ്ങളിലൊന്ന് മഹായാനം ആയിരുന്നു ,ഒരു വടക്കന്‍ വീരഗാഥയും മൃഗയയും മറ്റ് രണ്ട് ചിത്രങ്ങള്‍. എന്നാല്‍ നിരൂപകശ്രദ്ധ നേടിയെങ്കിലും ചിത്രം തിയറ്ററുകളില്‍ നിന്ന് സാമ്പത്തികനേട്ടം ഉണ്ടാക്കിയില്ല. അതോതെ സി ടി രാജന്റെ നിര്‍മ്മാണ കമ്പനിയായ ഹണി പ്രൊഡക്ഷന്‍സ് ഈ രംഗത്തുനിന്നും പിന്മാറി.

sameeksha-malabarinews

 

View this post on Instagram

 

A post shared by Dr Anju Mary Paul (@_anju_mary_paul)

34 വര്‍ഷങ്ങള്‍ക്കിപ്പുറം രാജന്റെ മക്കള്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചത് മമ്മൂട്ടിയാണെന്നതും കൗതുകം. അഭിനേതാവ് എന്ന നിലയില്‍ 2006 മുതല്‍ സജീവമായ റോണി നിരവധി ചിത്രങ്ങളില്‍ മമ്മൂട്ടിക്കൊപ്പം മുന്‍പ് അഭിനയിച്ചിട്ടുണ്ട്. സഹരചന നിര്‍വ്വഹിച്ച കണ്ണൂര്‍ സ്‌ക്വാഡില്‍ അദ്ദേഹത്തിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെയും റോണി അവതരിപ്പിച്ചിട്ടുണ്ട്. മഹായാനത്തിലൂടെയുള്ള കുടുംബത്തിന്റെ മമ്മൂട്ടി ബന്ധത്തെക്കുറിച്ച് പറഞ്ഞുകൊണ്ടുള്ള റോബി വര്‍ഗീസ് രാജിന്റെ ഭാര്യ അഞ്ജുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ . സംവിധായകനായ റോബി വര്‍ഗീസ് രാജിന്റെ ഭാര്യ ഡോ. അഞ്ജു മേരിയാണ് ഈ അപൂര്‍വ കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. റോണിക്കും റോബിക്കുമൊപ്പമുള്ള അച്ഛന്‍ സി.ടി രാജന്റെ ചിത്രം പങ്കുവച്ചായിരുന്നു അഞ്ജുവിന്റെ കുറിപ്പ്. ജീവിതവൃത്തം പൂര്‍ത്തിയാവുന്നു എന്നാണ് ഇതിനെ ഡോ. അഞ്ജു വിശേഷിപ്പിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!