‘ഇന്ത്യയില്‍ ആഞ്ജിയോപ്ലാസ്റ്റിയുടെ പിതാവ്’; ഹൃദ്രോഗ വിദഗ്ധന്‍ ഡോ മാത്യു സാമുവേല്‍ കളരിക്കല്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ മാത്യു സാമുവേല്‍ കളരിക്കല്‍ (77) അന്തരിച്ചു. ഇന്ത്യയില്‍ ആഞ്ജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നാണ് ഇദ്ദേഹത്തെ ആതുര ശുശ്രൂഷ രംഗത്ത് വിശേഷിപ്പിച്ചിരുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം . സംസ്‌കാരം തിങ്കളാഴ്ച രണ്ട് മണിക്ക് കോട്ടയം മാങ്ങാനത്ത് നടക്കും എന്ന് കുടുംബം അറിയിച്ചു.

കോട്ടയം ജില്ലയിലെ മാങ്ങാനത്ത് 1948 ജനുവരി ആറിനാണ് ജനനം. 1974 ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദം പാസായി. 1986ല്‍ ഇന്ത്യയിലെ ആദ്യത്തെ ആഞ്ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത് ഇദ്ദേഹമാണ്. 25,000 ലേറെ കൊറോണറി ആന്‍ജിയോപ്ലാസ്റ്റിക്ക് തന്റെ ഔദ്യോഗിക ജീവിതത്തില്‍ അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. 2000 ല്‍ രാജ്യം പത്മശ്രീ നല്‍കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം അന്വേഷിച്ച അറുമുഖസ്വാമി കമ്മീഷന്‍ മൊഴി രേഖപ്പെടുത്തിയ ഡോക്ടര്‍മാരില്‍ ഒരാളാണ് ഇദ്ദേഹം. ഇന്ത്യയിലെ പ്രമുഖ ആശുപത്രികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഏഷ്യ – പസഫിക് മേഖലയിലെ വിവിധ രാജ്യങ്ങളില്‍ ആന്‍ജിയോപ്ലാസ്റ്റിയുടെ പ്രചാരത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top