HIGHLIGHTS : Father-in-law and son-in-law who molested a 14-year-old boy were jailed for 10 years and fined
താനൂര്‍: മാനസിക വെല്ലുവിളി നേരിടുന്ന 14 വയസ്സു മാത്രം പ്രായമുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ കേസില്‍ അമ്മായിയപ്പനും മരുമകനും 10 വര്‍ഷം തടവും പിഴയും. പ്രതികളായ പടിഞ്ഞാറെക്കര ഏരിയപറമ്പില്‍ വീട് മുഹമ്മദ് ബഷീര്‍, ,പടിഞ്ഞാറേക്കര മാമന്റെ വീട്ടില്‍ അബ്ദുള്ള എന്നിവരെയാണ് തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.
2016 സെപ്റ്റമ്പര്‍ 9ന് വൈകുന്നേരം പടിഞ്ഞാറെക്കര പണ്ടായി എന്ന സ്ഥലത്തുള്ള ഒഴിഞ്ഞ പറമ്പില്‍ വെച്ച് പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കുകയായിരുന്നു. തിരൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 10 വര്‍ഷം വീതം സാധാരണ തടവിനും 25000/- രൂപ വീതം പിഴയടക്കുന്നതിനും പിഴ അടച്ചില്ലെങ്കില്‍ 6 മാസം വീതം സാധാരണ തടവിനും ശിക്ഷിച്ചു. പിഴ അടച്ചാല്‍ 40000/- രൂപ കേസ്സിലെ ഇരയായ കുട്ടിക്ക് നല്‍കാനും ഉത്തരവായി.


തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് റെനോ ഫ്രാന്‍സിസ് സേവ്യര്‍ ആണ് ശിക്ഷ വിധിച്ചത്. തിരൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന കെ.ആര്‍ രഞ്ജിത് ആയിരുന്നു അന്വേഷണോദ്യഗസ്ഥന്‍. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. അശ്വനി കുമാര്‍ ഹാജരായി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസി.സബ് ഇന്‍സ്‌പെക്ടര്‍ എന്‍. പി. സീമ പ്രോസീക്യൂഷനെ സഹായിച്ചു. പ്രതികളെ തവനൂര്‍ സെന്‍ട്രല്‍ ജയിലേക്ക് അയച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു