Section

malabari-logo-mobile

രാജ്യത്ത് നാളെ മുതല്‍ ഫാസ് ടാഗ് നിര്‍ബന്ധം

HIGHLIGHTS : ന്യൂഡല്‍ഹി : രാജ്യത്ത് നാളെ മുതല്‍ ഫാസ് ടാഗ് നിര്‍ബന്ധം. ടോള്‍ പിരിവ് 100 ശതമാനവും ഫാസ്ടാഗ് വഴിയാക്കാനും പണം നേരിട്ടുനല്‍കുന്നത് പൂര്‍ണമായി ഒഴിവാക്...

ന്യൂഡല്‍ഹി : രാജ്യത്ത് നാളെ മുതല്‍ ഫാസ് ടാഗ് നിര്‍ബന്ധം. ടോള്‍ പിരിവ് 100 ശതമാനവും ഫാസ്ടാഗ് വഴിയാക്കാനും പണം നേരിട്ടുനല്‍കുന്നത് പൂര്‍ണമായി ഒഴിവാക്കുന്നതിനുമുള്ള സംവിധാനത്തിലേക്കാകും ഇതോടെ രാജ്യത്തെ ടോള്‍ പ്ലാസകള്‍ നാളെ മുതല്‍ മാറുക.ടോള്‍ പിരിവിനായുള്ള ഇലക്ട്രോണിക് ചിപ്പ് സംവിധാനമാണ് ഫാസ്ടാഗ്. രാജ്യത്തെ ദേശീയ പാതകളിലെത്തുന്ന വാഹനങ്ങളില്‍ നാളെ മുതല്‍ ഇത് നിര്‍ബന്ധമാകും.

ഇതിനകം തന്നെ ദേശീയപാതകളിലൂടെ ശേഖരിക്കുന്ന ടോളിന്റെ 80 ശതമാനവും ഫാസ്ടാഗ് വഴിയാണ്. ഇത് 100 ശതമാനമാക്കി ഉയര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യം. പലതവണ മാറ്റി വച്ചതിന് ശേഷമാണ് നാളെ മുതല്‍ രാജ്യ വ്യാപകമായി ഫാസ്ടാഗ് നടപ്പാക്കാനുള്ള തീരുമാനം.

sameeksha-malabarinews

ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതോടെ ടോള്‍ പ്ലാസകളില്‍ ഒരു ലൈനിലൂടെ മാത്രമേ പണം നല്‍കി കടന്നു പോകാന്‍ സാധിക്കൂ. ഫാസ്ടാഗിന്റെ ലൈനില്‍ ടാഗില്ലാതെ വാഹനങ്ങള്‍ എത്തിയാല്‍ ഇരട്ടി തുക ടോളായി ഈടാക്കും

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!