താനൂര്‍ അഗ്‌നിശമനസേനാ കേന്ദ്രം 17ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

താനൂര്‍: തീരദേശത്തെ ആദ്യ അഗ്‌നിശമനസേനാ കേന്ദ്രം ഈ മാസം 17ന് നാടിന് സമര്‍പ്പിക്കും. താനൂര്‍ കളരിപ്പടിയില്‍ ആരംഭിക്കുന്ന ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദഘാടനം ചെയ്യുക.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ വി.അബ്ദുറഹ്‌മാന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. തുടക്കത്തില്‍ സ്റ്റേഷന്‍ ഓഫീസര്‍ ഉള്‍പ്പെടെ 24 ജീവനക്കാരും അനുബന്ധ വാഹനം സൗകര്യങ്ങളും ഉണ്ടാകും.

വിശ്രമകേന്ദ്രം ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •