6 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഫാഷന്‍ ഡിസൈനര്‍ പിടിയില്‍

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് 6 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചു. വിമാനത്തിലെത്തിയ ഫാഷന്‍ ഡിസൈനര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ജലീല്‍ ജസ്മാനില്‍നിന്നാണ് (29) ഞായര്‍ പുലര്‍ച്ചെ കഞ്ചാവ് പിടിച്ചെടുത്തത്.

ബാങ്കോക്കില്‍നിന്ന് സിംഗപ്പുര്‍വഴി സിംഗപ്പുര്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് ഇയാള്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. ഇതിന് വിപണിയില്‍ 6 കോടിയോളം രൂപ വിലവരുമെന്ന് കസ്റ്റംസ് പറഞ്ഞു.

ബാഗേജിലെ പ്രത്യേക അറകളിലായി ഈര്‍പ്പം കയറാത്ത രീതിയില്‍ ഒരുകിലോവീതമുള്ള പാക്കറ്റുകളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒരുലക്ഷം രൂപയും വിമാനടിക്കറ്റുമാണ് കഞ്ചാവുകടത്തുന്നതിന് ഇയാള്‍ക്ക് പ്രതിഫലം ലഭിച്ചിരുന്നതെന്ന് കസ്റ്റംസ് പറഞ്ഞു.

ബാങ്കോക്കില്‍നിന്ന് സിങ്കപ്പുര്‍ വഴിയാണ് കൊച്ചിയിലേക്ക് കൂടുതലും ഹൈബ്രിഡ് കഞ്ചാവ് എത്തുന്നത്. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കുടുങ്ങിയത്.

കസ്റ്റംസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാളില്‍ നിന്ന് കഞ്ചാവ് കൈപ്പറ്റാന്‍ ലഹരിമാഫിയ സംഘം വിമാനത്താവളത്തില്‍ എത്തിയിരുന്നതായി കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ പിടിയിലായതറിഞ്ഞ് ഇവര്‍ കടന്നുകളഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top