
ജയ്പൂര്‍: രാജസ്ഥാനില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ രോഗികളായ 6 പേര്‍ വെന്തു മരിച്ചു. ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് ദുരന്ത കാരണമെന്ന് പൊലീസ് പറയുന്നു. മരിച്ചവരില്‍ 2 സ്ത്രീകള്‍ ഉള്‍പ്പെടുന്നതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.
തീപിടുത്തത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 5 പേരുടെ നില ഗുരുതരമാണ്. ഗുരുതര രോഗാവസ്ഥയുള്ളവരാണ് മരിച്ചത്. പരിക്കേറ്റവരെ മറ്റു ആശുപത്രികളിലേക്ക് മാറ്റി.
അതേസമയം, ആശുപത്രിയില്‍ ഫോറന്‍സിക് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ തുടരുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




