തെരുവുനായ ആക്രമണത്തില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസ്സുകാരന് പരിക്ക്

 

പന്തീരാങ്കാവ് : ഒളവണ്ണ ഇരിങ്ങല്ലൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ രണ്ടര വയസ്സുകാരന് പരിക്ക്. ഇരിങ്ങല്ലൂര്‍ കരുവാത്ത് മീത്തല്‍ ജാഫറിന്റെ മകന്‍ മുഹമ്മദ് അസ്ഹബിനാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. മുഹമ്മദ് അസ്ഹബിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നല്‍കി.

ശനി രാവിലെ 10.45 ഓടെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മുഹമ്മദ് അസ്ഹബിനെ തെരുവു നായ ഓടിവന്ന് ആക്രമിക്കുകയായിരുന്നു.

വലത് കൈത്തണ്ടയിലും ചുമലിലും മുഖത്തിന്റെ വലതുഭാഗത്തുമാണ് പരിക്കേറ്റത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top