ഫറോക്ക് ഗവ.ഗണപത് എച്ച്എസ്എസ് ജേതാക്കൾ

ഫറോക്ക് :  ഫറോക്ക് ഉപജില്ല സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ  എതിരില്ലാത്ത 2 ഗോളുകൾക്ക് ഫറോക്ക് ഗവ.ഗണപത് എച്ച്.എസ്.എസ് ജേതാക്കളായി. ബേപ്പൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിനെയാണു ഫൈനലിൽ തോൽപിച്ചത്. കാലിക്കറ്റ്സർവകലാശാല സെനറ്റ് അംഗം മധു രാമനാട്ടുകര സമ്മാന ദാനം നിർവഹിച്ചു.

ജില്ലാ സ്കൂൾ സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ സെക്രട്ടറി കെ.സുബൈർ, എം.പ്രജീഷ്, വി.പി.എ.ജലീൽ, എൻ.വി.ഷബീർ, യു.പി.സാബിറ എന്നിവർ പ്രസംഗിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top