സ്ത്രീത്വത്തെ അപമാനിച്ച പരാമര്‍ശം : ഫാറുഖ് കോളേജ് അധ്യാപകനെതിരെ കേസ്

കോഴിക്കോട് : ഫറോഖ് കോളേജിലെ പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെ കുറിച്ച് അശ്ലീലചുവയുള്ള പരാമര്‍ശം നടത്തിയ ഫാറുഖ് ട്രെയിനിങ് കോളേജിലെ അധ്യാപകന്‍ ജൗഹര്‍ മുനവ്വിറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ലൈംഗിക ചുവയോടെ പ്രസംഗിച്ചു എന്ന കുറ്റം ചുമത്തിയാണ് കേസ്.

ഫാറുഖ് കോളേജ് വിദ്യാര്‍ത്ഥിനി അമൃത മേത്തര്‍ നല്‍കിയ പരാതിയില്‍ കൊടുവള്ളി പോലീസ് ആണ് കേസെടുത്തത്.
സ്ത്രീയുടെ മാനത്തെ അവഹേളിക്കുന്ന വൃത്തികെട്ട പരാമര്‍ശങ്ങളാണ് താനടക്കമുളള മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അധ്യാപകനായ മുനവിര്‍ നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.

ഈ മാസം കോഴിക്കോട് എളേറ്റില്‍ വട്ടോളി എന്ന സ്ഥലത്ത് വെച്ചാണ് ജൗഹര്‍ മുനവ്വിര്‍ വിവാദപരാമര്‍ശം നടത്തിയത്.
വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം കടുത്തതിനെ തുടര്‍ന്ന് ജൗഹര്‍ മുനിവര്‍ ഇപ്പോള്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകായണ്.

Share news
error: Content is protected !!
Scroll to Top