താനൂര്‍: ദേശീയ മത്സ്യകര്‍ഷക ദിനത്തില്‍ മത്സ്യകര്‍ഷകരെ ആദരിച്ചു. ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈനബ ചേനാത്ത് ഉദ്ഘാടനം ചെയ്തു.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.പി ഗ്രേസി സ്വാഗതവും നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയില്‍ പുതുശ്ശേരി അധ്യക്ഷതയും വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജലീല്‍ മാസ്റ്റര്‍, താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക ടീച്ചര്‍, വളവന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി നജ്മത്ത്, ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന, ജനപ്രതിനിധികളായ സി.കെ.എം ബഷീര്‍, സി.കെ സുബൈദ, പി.പി ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി. മുഹമ്മദ് സജീര്‍ നന്ദിയും മത്സ്യകൃഷി പദ്ധതികളെകുറിച്ചുള്ള വിഷയത്തില്‍ ക്ലാസും എടുത്തു.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ വി.പി ജയശങ്കര്‍ ക്ലാസ് എടുത്തു. ഫിഷറീസ് പ്രമോട്ടര്‍ ഒ.പി സുരഭില, കവിത സാഗരമിത്രകളായ മേഘ, റുബീന, കാവ്യ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
സംസ്ഥാന തലത്തില്‍ ഫിഷറീസ് അവാര്‍ഡിന് അര്‍ഹനായ എം.നിസാമുദ്ദീനെയടക്കം ഒട്ടേറെ മത്സ്യകര്‍ഷകരെ ആദരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




