പരപ്പനങ്ങാടി:പരപ്പനങ്ങാടിയില്‍ വീണ്ടും എക്‌സ്സൈസിന്റെ വന്‍ മയക്കുമരുന്ന് വേട്ട. 40ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎയുമായി യുവാവ് അറസ്റ്റിലായി. ചെലേമ്പ്ര കുറ്റിപ്പാല സ്വദേശി അഫ്‌നാസ് (24) ആണ് അറസറ്റിലായത്.
ഒരാഴ്ചയായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ ഇയാളുടെ വീട്ടില്‍ നിന്ന് എക്‌സൈസ് ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയില്‍ ഏകദേശം മൂന്ന് ലക്ഷം വരും.
പൈങ്ങോട്ടൂര്‍,ചേട്ട്യാര്‍മാട്,ചേലൂപ്പാടം തുടങ്ങിയ സ്ഥലങ്ങളിലും ടര്‍ഫ് കേന്ദ്രീകരിച്ചുമാണ് ഇയാള്‍ മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്. ബാംഗ്ലൂര്‍ നിന്നുമാണ് പ്രതി എംഡിഎംഎ എത്തിക്കുന്നത് എന്നും എത്തിച്ചുകൊടുക്കുന്ന ആളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ കെ ടി ഷനൂജ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുന്നതായും ഇനിയും പ്രതികള്‍ പിടിയിലാകാന്‍ സാധ്യത ഉണ്ടെന്നും ഇന്‍സ്പെക്ടര്‍ പറഞ്ഞു.
എക്‌സ്സൈസ് റൈഞ്ച് ഇന്‍സ്പെക്ടര്‍ കെ ടി ഷനൂജിന്റെ നേതൃത്വത്തില്‍ അസി.എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ കെ പ്രദീപ് കുമാര്‍,സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ നിതിന്‍ സി,അരുണ്‍ പി,ദിദിന്‍ എം എം,ജിഷ്ണാദ്,വനിത സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ സിന്ധു പട്ടേരി വീട്ടില്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.




