
കൊച്ചി: സാറ്റലൈറ്റ് വഴിയുള്ള ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ ലിങ്കിന് ഇന്ത്യയില്‍ അനുമതി നല്‍കി. വാണിജ്യ പ്രവര്‍ത്തനത്തിനുള്ള അനുമതിയാണ് ലഭിച്ചത്. സ്പേസ് റെഗുലേറ്റര്‍ ഇന്‍സ്‌പേസ് ആണ് അനുമതി നല്‍കിയത്. 2022 മുതല്‍ ലൈസന്‍സിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു സ്റ്റാര്‍ലിങ്ക്.
ടെലികോം മന്ത്രാലയത്തില്‍ നിന്നും കഴിഞ്ഞമാസം അനുമതി ലഭിച്ചിരുന്നു. അഞ്ചുവര്‍ഷത്തേക്കാണ് ലൈസന്‍സ്. ഇന്ത്യയില്‍ ഇന്‍ സ്‌പേസിന്റെ അനുമതി ലഭിക്കുന്ന മൂന്നാമത്തെ കമ്പനിയാണ് ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്ക്.
വണ്‍വെബ്ബിനും റിലയന്‍സ് ജിയോയുടെ സാറ്റ്കോം വിഭാഗത്തിനുമാണ് നേരത്തേ സമാനമായി അനുമതി ലഭിച്ചത്.
ഡല്‍ഹി കേന്ദ്രീകരിച്ചുള്ള സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് സ്റ്റാര്‍ലിങ്ക് ജനറേഷന്‍ -ഒന്ന് എല്‍ഇഒ വഴി ഇന്റര്‍നെറ്റ് സേവനങ്ങല്‍ നല്‍കാനുള്ള അനുമതി നല്‍കിയത്. ഭൂമിക്ക് 540-നും 570-നും ഇടയിലുള്ള കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണം ചെയ്യുന്ന 4,408 ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ആഗോള കൂട്ടായ്മയാണ് സ്റ്റാര്‍ ലിങ്ക് ജനറേഷന്‍ -ഒന്ന്.
ഇനി സ്‌പെക്ട്രം കൂടി അനുവദിച്ച് കിട്ടിയാല്‍ ഇന്ത്യയില്‍ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കി തുടങ്ങാനാകും. സ്റ്റാര്‍ലിങ്കിന് ഒപ്പം എസ്ഇഎസിനും ഇന്‍സ്‌പെസ് അനുമതി നല്‍കി. എസ്ഇഎസുമായി ചേര്‍ന്നാണ് ജിയോ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ കൊണ്ടുവരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




