തിരൂരങ്ങാടി :ഏപ്രില്‍ 30 നു സര്‍വീസില്‍ നിന്നും വിരമിക്കുന്ന പി എസ് എം ഒ കോളേജ് പ്രിന്‍സിപ്പല്‍ ഡോ കെ അസീസിനും ഏപ്രില്‍ 24 നു വിരമിക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം പ്രൊഫസര്‍ ഡോ മുഹമ്മദ് മാഹീനും പി എസ് എം ഒ കോളേജ് ചരിത്ര വിഭാഗം ഗവേഷണ വിദ്യാര്‍ഥികള്‍ യാത്രയയപ്പ് നല്‍കി.
ചരിത്ര വിഭാഗം മേധാവി എം സലീന അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.എസ് ആര്‍ ജീസ്മ തെരേസ് ,ഡോ. കെ അസീസിനും, വയനാട് പുല്‍പ്പള്ളി പഴശ്ശി രാജ കോളേജ് ചരിത്ര വിഭാഗം മേധാവി ഡോ. ജോഷി മാത്യു ,ഡോ. മുഹമ്മദ് മാഹീനും ഉപഹാരം കൈമാറി ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഡോ ഫിറോസ് കെ.ടി, ഡാലിയ വര്‍ഗീസ്, സുചിത്ര വി, ഷഹാന കെ എന്നിവര്‍ സംബന്ധിച്ചു. കലാ രാജന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ റെനി അന്ന ഫിലിപ്പ് കൃതജ്ഞത അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




