4 കിലോ കഞ്ചാവുമായി യുവതി പിടിയില്‍

HIGHLIGHTS : Woman arrested with 4 kg of ganja

malabarinews

കോഴിക്കോട്: നഗരത്തിലേക്ക് വില്‍പ്പനയ്ക്കായി ട്രെയിനില്‍ കൊണ്ടുവന്ന 4.33 കിലോ കഞ്ചാവുമായി വെസ്റ്റ്ഹില്‍ സ്വദേശിനി പിടിയില്‍. കോനാട് ബീച്ച് ചേക്രയില്‍ വളപ്പില്‍ ഹൗസില്‍ കമറുന്നീസയെയാണ് കോഴിക്കോട് സിറ്റി നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമീഷണര്‍ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡന്‍സാഫ് ടീമും എസ്‌ഐബി സുലൈമാന്റെ നേതൃത്വത്തി ലുള്ള ടൗണ്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്.

മംഗലാപുരത്തുനിന്ന് കോഴിക്കോട്ടേക്ക് ട്രെയിന്‍ മാര്‍ഗം കൊണ്ടുവന്ന കഞ്ചാവാണ് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍നിന്ന് വ്യാഴം രാവിലെ പിടികൂടിയത്. ഇവരുടെ തോള്‍ബാഗില്‍നിന്നാണ് കഞ്ചാവ് കണ്ടെടു ത്തത്. നേരത്തെ 80.50 ഗ്രാം ബ്രൗണ്‍ ഷുഗറും രണ്ട് കിലോ മായി ഇവരെ കുന്നമം ഗലം പൊലീസ് പിടികൂടിയിട്ടുണ്ട്. ഇതില്‍ അഞ്ചുവര്‍ഷം ജയില്‍വാസവും അനുഭവിച്ചു. കോഴിക്കോട് എക്‌സൈസില്‍ മൂന്ന് കഞ്ചാവ് കേസും നിലവിലുണ്ട്. ജാമ്യത്തിലിറങ്ങിയ കമറുന്നീസ വീണ്ടും ലഹരിക്കച്ചവടം തുടങ്ങിയെന്ന വിവരത്തില്‍ ഡന്‍സാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. ജില്ലയിലെ പല ഭാഗങ്ങളിലുമായി വിടുകള്‍ വാടകയ്‌ക്കെടുത്താണ് ലഹരിക്കച്ചവടം.

ഡാന്‍സാഫ് അംഗങ്ങളായ എസ്‌ഐ മനോജ് എടയേടത്ത്, എഎസ്‌ഐ അനീഷ് മുസ്സേന്‍വിട്, കെ അഖിലേഷ്, സുനോജ് കാരയില്‍, പി കെ സരുണ്‍ കുമാര്‍, എം കെ ലതീഷ്, എം ഷിനോജ്, പി അഭിജിത്ത്, ഇ വി അതുല്‍, ടി കെ തൗഫീക്ക്, പി കെ ദിനീഷ്, കെ എം മുഹമ്മദ് മഷ്ഹൂര്‍, ടൗണ്‍ സ്റ്റേഷനിലെ എസ്‌ഐമാ രായ ഷബീര്‍, മനോജ്, എസി പിഒമാരായ ശ്രീജേഷ്, സിജില്‍, സുബിനി, രാജ്കുമാര്‍, വനിതാ സ്റ്റേഷനിലെ സ്മിത ബെഹന്‍, ലജിഷ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!