ലഹരിക്കെതിരെ പ്രതിജ്ഞയെടുത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ

brilliant

ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും 1981 ല്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ അലും നി’81 ആണ് ചാലിയം ഓഷ്യാനസ് ബീച്ചില്‍ ഒത്തു ചേര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തത്.

44വര്‍ഷത്തിനു ശേഷം ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഒത്തുചേര്‍ന്ന് ഇന്നത്തെ പൊതു സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്തിനെതിരെ പ്രതികരിക്കുന്നത് ആദ്യമായാണെന്ന് അലുംനി’81 പ്രസിഡണ്ട് ടി.പി.അനില്‍ കുമാര്‍ പറഞ്ഞു.

ചടങ്ങ് ചാലിയം കോസ്റ്റല്‍ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ടി.സി. ബൈജു ഉദ്ഘാടനം ചെയ്തു.

അലുംനി ’81 പ്രസിഡണ്ട് ടി.പി. അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എം.സി. സലീഖ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സെക്രട്ടറി മോഹന്‍ ചാലിയം, സിവില്‍ പോലീസ് ഓഫീസര്‍ രാഹുല്‍, രത്‌നാകരന്‍ പനക്കല്‍, ഇന്ദിര വിജയന്‍, സി.പി. അളകേശന്‍, മുഹമ്മദലി നാലകത്ത്, നന്ദന്‍ കാക്കാത്തിരുത്തി, വി.കെ. റഷീദലി, ഗിന്നസ് വത്സരാജ്,
സി.കെ.ഗിരീഷ്, തുടങ്ങിയവര്‍ സംസാരിച്ചു.

കെ.കെ. അനില്‍കുമാറിന്റെ മെലോഡിക്ക സംഗീതവും അരങ്ങേറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top