ഹാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കി

പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയില്‍ നിന്നും ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്ന ഹാജിമാര്‍ക്ക് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി യാത്രയയപ്പ് നല്‍കി. ഉള്ളണം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് ഉല്‍ഘാടനം ചെയ്തു.

അലി തെക്കേപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. കുണ്ടൂര്‍ മര്‍ക്കസ് പ്രിന്‍സിപ്പല്‍ പി. കെ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി ഉല്‍ബോധനം നടത്തി. പരപ്പനങ്ങാടി ഖാളി പി. മുഹമ്മദ് കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. മുനിസിപ്പല്‍ ചെയര്‍മാന്‍ പി. പി ഷാഹുല്‍ഹമീദ്,പി. ഫൈസല്‍ മാസ്റ്റര്‍,
വി. പി കോയ ഹാജി, സി. ടി അബ്ദു നാസര്‍, പി. വി കുഞ്ഞിമരക്കാര്‍, സിദ്ദീഖ് അമ്മാറമ്പത്ത്, പി. അലിഅക്ബര്‍, വി. എ കബീര്‍, കെ. പി നൗഷാദ്
എന്നിവര്‍ പ്രസംഗിച്ചു.

ജന.സെക്രട്ടറി സി.അബ്ദു റഹിമാന്‍കുട്ടി സ്വാഗതവും ട്രഷറര്‍ കെ. കെ മുസ്തഫ തങ്ങള്‍ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top